ഹോട്ടലുകൾക്ക് ഇളവ്, തട്ടുകടകള്‍ പ്രവര്‍ത്തിക്കരുത്; സംസ്ഥാനത്തെ ലോക്ക്ഡൗൺ മാർഗരേഖ പുതുക്കി ഉത്തരവ്.

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ മാർഗരേഖ പുതുക്കി ഉത്തരവിറങ്ങി. ഹോട്ടലുകൾക്ക് രാവിലെ 7 മുതൽ രാത്രി 7.30 വരെ പാർസൽ നൽകാവുന്നതാണ്. എന്നാല്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് യാത്രയ്ക്ക് അനുമതിയുണ്ട്. എന്നാല്‍ ഇതിനാവശ്യമായ രേഖ കൈവശം ഉണ്ടാകണം. അഭിഭാഷകർക്കും ഗുമസ്തൻമാർക്കും യാത്രാനുമതിയുണ്ട്.

കൊവിഡ് തീവ്രവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പോലെ ഫലപ്രദമായൊരു മാർ​ഗം വേറെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വർക് ഷോപ്പുകൾക്ക് ശനി,ഞായർ ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കാം. ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനങ്ങൾ സഹകരിക്കണം. നിയന്ത്രണാതീതം ആയാൽ ഒന്നും ചെയ്യാനാകാത്ത സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലേലം

അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും മുറിച്ചു മാറ്റിയ മരം ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ച 12 ന് പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. ഫോൺ: 04936

ദർഘാസ് ക്ഷണിച്ചു.

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മരുന്ന് കവർ, എക്സ്- റേ കവർ, ബ്ലഡ്‌ ബാഗ് കവർ എന്നിവയുടെ വിതരണത്തിനായി ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 21 രാവിലെ 11.30 നകം സുൽത്താൻ ബത്തേരി സൂപ്രണ്ട്

സ്പോട്ട് അഡ്മിഷൻ

പി കെ കാളൻ മെമ്മോറിയൽ കോളജിൽ ബി എസ്‌ സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ (ജൂലൈ19) മുതൽ ജൂലൈ 23 വരെ. എസ്‌സി/

ബാംബൂ വില്ലേജിലെ സംരംഭകർ സംരംഭകത്വ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും

തൃക്കൈപ്പറ്റ:തൃക്കൈപ്പറ്റ ബാംബൂ വില്ലേജിലെ വിവിധ സംരംഭകത്വ കൂട്ടായ്മകൾ പ്രവർത്തനങ്ങൾ വിപുലീകരിച്ച് സംരംഭകത്വ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ തീരുമാനിച്ചു. കരകൗശലം, ഭക്ഷ്യ സംസ്കരണം, ചിത്രകല, ഹോം സ്റ്റേ,ഡ്രൈ ഫ്ലവർ, മുള നേഴ്സറി, ബാംബൂ കൺസ്ട്രക്ഷൻ, തേൻ കർഷകർ,

ഷോർട്ട് ഫിലിം മത്സരം

മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമുള്ള സൃഷ്ടിപരമായ ശ്രമങ്ങളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. 3 മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ദൈർഘ്യമുള്ള ഹിന്ദി/ഇംഗ്ലീഷ്/ ഇംഗ്ലീഷ് സബ്

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം മുട്ടിൽ മണ്ഡലം കോൺഗ്രസ്‌ കമിറ്റി നടത്തി. മണ്ഡലം കോൺഗ്രസ് കമിറ്റി പ്രസിഡന്റ്‌ജോയ് ജോൺ തൊട്ടിത്തറ ആദ്യക്ഷധ വഹിച്ച യോഗത്തിൽ ഡി സി സി ജന:സെക്രട്ടറി ബിനുതോമസ്അനുസ്മരണയോഗം ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.