തൃശൂർ : ചാവക്കാട് അഞ്ചങ്ങാടി, കടപ്പുറം തൊട്ടാപ്പ് സ്വദേശിയായ റമദാൻ സെയ്തു മകൻ ഇസ്ഹാഖ് (32) ആണ് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ഭാര്യ ആയിഷയെ കുത്തിപ്പരിക്കേല്പിച്ച ശേഷം തൂങ്ങി മരിച്ചത്.
ഓട്ടോറിക്ഷ ഡ്രൈവറായ ഇസ്ഹാഖ് ഭാര്യയുമായി തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. കുത്ത് കൊണ്ട് യുവതി നിലവിളിക്കുന്നത് കേട്ട് ഓടിക്കൂടിയ നാട്ടുകാർ അവരെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇസ്ഹാഖ് തൂങ്ങിമരിച്ചതെന്നാണ് വിവരം.