കണ്ണൂര്‍: വീടിനു പുറത്തിറങ്ങാന്‍ പോലീസ് വെബ്സൈറ്റിലൂടെ ആയിരക്കണക്കിനു അപേക്ഷകളാണ് സംസ്ഥാനത്ത് ഒഴുകിയെത്തുന്നത്. ഇങ്ങനെ ഒരു ഇ-പാസിന് അപേക്ഷയിലെ ആവശ്യം കണ്ട പോലീസ് ഞെട്ടി.
കണ്ണൂര്‍ ഇരിണാവ് സ്വദേശിയുടെ വിചിത്രമായ അപേക്ഷ കണ്ടാണ് പോലീസ് ഞെട്ടിയത്. കണ്ണൂരിലുള്ള ഒരു സ്ഥലത്തു വൈകുന്നേരം സെക്സിന് പോകണം എന്നായിരുന്നു അപേക്ഷകന്റെ ആവശ്യം. അപേക്ഷ വായിച്ചു ഞെട്ടിയ പോലീസ് വിവരം എഎസ്പിക്കു കൈമാറി. കക്ഷിയെ കൈയോടെ പൊക്കാന്‍ വളപട്ടണം പോലീസിനു നിര്‍ദേശവും നല്കി.
തുടര്‍ന്നു പോലീസ് ആളെ കണ്ടെത്തി കണ്ണൂര്‍ എസ്പി ഓഫീസിലെത്തിച്ചു. കക്ഷിയെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥര്‍ ചിരിച്ചു തുടങ്ങിയത്. “സിക്സ് ഒ ക്ലോക്കിന് ‘പുറത്തിറങ്ങണം എന്നാണ് കക്ഷി എഴുതാന്‍ ആഗ്രഹിച്ചത്. എന്നാല്‍, എഴുതി വന്നപ്പോള്‍ സിക്സ് സെക്സ് ആയതാണ്. എഴുതിയതിലുള്ള തെറ്റ് ആള് മനസിലാക്കാതെയാണ് അപേക്ഷ അയച്ചത്.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ അത്യാവശ്യ യാത്രകള്‍ക്ക് പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ചയാണ് ആരംഭിച്ചത്. https://pass.bsafe.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യസര്‍വ്വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുമാണ് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്. ഇവര്‍ക്കുവേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാല്‍ ഈ വെബ്‌സൈറ്റില്‍ നിന്നു തന്നെ പാസ് ഡൗണ്‍ലോഡ് ചെയ്യാം.
പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഓണ്‍ലൈനില്‍ പാസിനായി അപേക്ഷിക്കുമ്പോള്‍ നല്‍കണം. ഇത് പരിശോധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുക. അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ ഫോണിലേക്ക് വണ്‍ ടൈം പാസ്വേര്‍ഡ് (ഒടിപി) വരും. പിന്നീട് അനുമതി പത്രം ഫോണില്‍ ലഭ്യമാകും. ഇത് ഉപയോഗിച്ച് മാത്രമായിരിക്കും യാത്ര ചെയ്യാന്‍ സാധിക്കു
അടിയന്തര യാത്ര ആവശ്യമുള്ള പൊതുജനങ്ങള്‍ക്കും പാസിന് അപേക്ഷ നല്‍കാം. മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം എന്നിങ്ങനെ ഉള്ള ഒഴിവാക്കാനാവാത്ത ആവശ്യത്തിന് മാത്രമാണ് പാസ് അനുവദിക്കുക.