വെണ്ണിയോട് :കോട്ടത്തറ ഫാർമേഴ്സ് സഹകാരി സംഘത്തിന്റെ നെൽകൃഷിയുടെ വിത്തിടൽ ഉദ്ഘാടനം കോട്ടത്തറ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത മനോജ് ഉദ്ഘാടനം ചെയ്തു.
നാലര ഏക്കർ സ്ഥലത്താണ് സംഘം നെൽകൃഷി ചെയ്യുന്നത് ഒരേക്കർ സ്ഥലത്ത്
പൂവൻ വാഴ കൃഷിയും നഴ്സറി മീൻ വളർത്തൽ തുടങ്ങിയ പദ്ധതികളും സംഘം നടപ്പിലാക്കുന്നുണ്ട്. പി സുരേഷ് മാസ്റ്റർ, സോമരാജൻ എം.എം റഷീദ് വെണ്ണിയോട്,പി.ജി ജയൻ,ഹേമദാസ് കോട്ടത്തറ,ഹസീന അബ്ദുള്ള,സജിനി കോട്ടത്തറ എന്നിവർ പങ്കെടുത്തു.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658