വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി.സമരം ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ എംഎൽഎ എൻ.ഡി അപ്പച്ചൻ ഉൾപ്പെടെയുള്ളവരെയാണ് പോലീസ് അകാരണമായി അതിക്രൂരമായി മർദ്ദിച്ചത്. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഇടതുപക്ഷ സർക്കാരിന് ഉണ്ടായ വീഴ്ചകളും സർക്കാരിനെതിരെയുള്ള ജന രോഷവും വഴിതിരിച്ചുവിടാൻ ആണ് ഇത്തരം ലാത്തിചാർജ്ജ് നടത്തുന്നത്. ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനുള്ള ഭരണകൂട തീരുമാനം പ്രതിഷേധാർഹമാണ് കോൺഗ്രസ്.
മുട്ടിൽ മണ്ഡലം പ്രസിഡണ്ട് ജോയ് തൊടിത്തറ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ടൗൺ കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദേവസ്യ, വ്യാപാരി കോൺഗ്രസ് പ്രസിഡന്റ് ഫൈസൽ പാപ്പിന, സേവാദൾ കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ് ഷിജു ഗോപാലൻ, ബ്ലോക്ക് സെക്രട്ടറി പത്മനാഭൻ, മഹിളാകോൺഗ്രസ് ചന്ദ്രിക, പ്രസന്ന മോഹൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശാന്ത തോമസ്, ശ്രീജിത്ത് ശിവദാസൻ കോക്കാട് എന്നിവർ സംസാരിച്ചു.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.
രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി