കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6 ലുള്‍പ്പെട്ട പാടിക്കര പ്രദേശം മൈക്രോ കണ്ടൈന്‍മെന്റ് സോണായും,സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 10 (കോട്ടക്കുന്ന്),18(തേലമ്പറ്റ),29 (ദൊട്ടപ്പന്‍കുളം),30(ബീനാച്ചി),31(പൂതിക്കാട്),33(മന്ദംകൊല്ലി) എന്നീ ഡിവിഷനുകള്‍ കണ്ടൈന്‍മെന്റ് സോണായും വയനാട് ജില്ലാകളക്ടര്‍ പ്രഖ്യാപിച്ചു.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.