ന്യൂഡൽഹി: പ്രതീക്ഷകൾ ഒരു പടി കൂടി മുന്നോട്ട്.ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവിഡ് വാക്സീനായ കോവാക്സീന്‍ രണ്ടാംഘട്ട മനുഷ്യപരീക്ഷണം നടത്താന്‍ അനുമതി. ഇൗമാസം ഏഴുമുതല്‍ പരീക്ഷണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 380പേരിലാണ് രണ്ടാംഘട്ടത്തില്‍ പരീക്ഷണം നടത്തുന്നത്. ഒന്നാംഘട്ട പരീക്ഷണത്തിന്‍റെ ഭാഗമായി കുത്തിവയ്പെടുത്തവരില്‍ ദോഷകരമായ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒന്നാം ഘട്ടപരീക്ഷണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വൈറസിനെ ചെറുക്കാന്‍ രൂപപ്പെട്ട ആന്‍റിബോഡികളുടെ അളവും സ്വഭാവവും അറിയാന്‍ പരീക്ഷണം പൂര്‍ത്തിയായവരില്‍നിന്ന് രക്തസാംപിള്‍ ശേഖരിച്ചുകഴിഞ്ഞു. ഇതിന്‍റെ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. ഐസിഎംആറിന്‍റേയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടേയും സഹകരണത്തോടെ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്സീനാണ് കോവാക്സീന്‍.

എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ഇന്ന് മുതൽ ജൂലൈ 20 വരെ കമ്പളക്കാടിൽ
കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18,19, 20 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കമ്പളക്കാടിൽ വെച്ച് നടക്കും. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി