സാമ്പാർ വളരെ രുചിയോടും, എളുപ്പത്തിലും ഉണ്ടാക്കാം ഇതുപോലെ ചെയ്താൽ
തീർച്ച ആയും നിങ്ങൾക്ക് ഇഷ്ടപ്പെടും. സാമ്പാർ വളരെ എളുപ്പത്തിലും , രുചിയോടും കൂടി ഉണ്ടാക്കാനും, ആദ്യം ആയിട്ട് ഉണ്ടക്കുന്നവർക് പോലും വളരെ എളുപ്പത്തിൽ സാമ്പാർ ഉണ്ടാക്കാം
ആദ്യമായി സാമ്പാറിന് വേണ്ട പച്ചക്കറികൾ കട്ട് ചെയ്തു വെക്കാം.ആദ്യം നമുക്ക് ക്യാരാറ്റ് ,വെള്ളരിക്ക,ചേന,വഴുതനങ്ങ,സവോള,തക്കാളി,പച്ചമുളക് ഉള്ളി,മുരിങ്ങക്ക,വെണ്ടക്ക,വെളുത്തുള്ളി,ഇത്രെയും മതി. ഇതൊക്കെ ആദ്യം കട്ട് ചെയ്തു വെച്ചിട്ടുണ്ട്. ഇനി നമുക്ക് വേണ്ടത്
സാമ്പാർ പരിപ്പ് നന്നായി കഴുകി കുക്കറിൽ ഇടണം,4 വിസിൽ വരുന്നത് വരെ വേവിക്കണം,
1 നെല്ലിക്ക വലുപ്പത്തിൽ പുളി വെള്ളത്തിൽ കുതൃത് വെക്കണം.പരിപ്പ് നന്നായി വെന്തു വന്നിട്ടുണ്ട്.കട്ട് ചെയ്തു വെച്ച പച്ചക്കറി കുക്കറിൽ വേവിക്കുക.എല്ലാം ഇടൻ പാടില്ല.തക്കാളി,വെണ്ടക്ക,വഴുതനങ്ങ എന്നിവ ഇടാൻ പാടില്ല.
1 വിസിൽ മതി.
ഇനി 1 പാനിൽ കുറച്ച് എണ്ണ ഒഴിച്ച്.ചെറിയ ഉള്ളി,വെണ്ടക്ക എന്നിവ നന്നായി വഴറ്റി എടുക്കണം.
അതിനു ശേഷം വീണ്ടും ഒരു പാനിലേക് തേങ്ങ ചേർത്ത് കൊടുക്കണം.വെളുത്തുള്ളി,ജീരകം,ചേർത്ത് ഫ്രൈ ആകി എടുക്കുക,കുറച്ച് കുരുമുളകും ഇട്ടു കൊടുക്കുക.
ഇനി അതിലേക്ക് മഞ്ഞൾ പൊടി,മുളക് പൊടി,മല്ലി പൊടി,സാമ്പാർ പൊടി,ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റണം. എന്നിട്ട് മിക്സിയിൽ അരച്ചെടുക്കുക.
പച്ചക്കറി വെന്തു വന്നിട്ടുണ്ട്.അതിലേക്ക് പുളി വെള്ളം ഒഴിച്ച് കൊടുക്കുക.കൂടാതെ അരച്ച് വെച്ച തേങ്ങ കൂട്ടും ചേർക്കുക. നന്നായി തിളപ്പിക്കുക, കായം,ഉപ്പ് എന്നിവ ചേർക്കുക.
താളിച്ച് ഇടാൻ ആയി 1 പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക് ഇട്ടു കൊടുക്കാം.ജീരകം,വറ്റൽ മുളക്, കറവേപ്പിലയും ഇട്ടു പൊട്ടിച്ചു എടുക്കാം.അത് സാമ്പാറിന് ഒഴിച്ച് കൊടുക്കാം. സാമ്പാർ റെഡി. വളരെ ടേസ്റ്റി ആയ സാമ്പാർ ആണ്. എല്ലാവരും ഇത് പോലെ ഒന്ന് ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.