ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ ഗവണ്‍മെന്റ് കോളേജ് പ്രവര്‍ത്തനമാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.15 മിനിറ്റോളം പൊതു ഗതാഗതം തടസ്സപ്പെടുത്തിയ എബിവിപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയതോതില്‍ സംഘര്‍ഷമുണ്ടായി. തുടർന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.വര്‍ഷങ്ങളായി ബത്തേരിയില്‍ ഗവണ്‍മെന്റ് കോളേജ് വേണമെന്ന ആവശ്യം ശക്തമായിരുന്നു. മന്ത്രിമാര്‍ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിച്ചിട്ടും ഗവണ്‍മെന്റ് കോളേജ് യഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ലെന്നും എബിവിപി കുറ്റപ്പെടുത്തി.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785