കുഞ്ഞോം: ഡബ്ല്യുഎംഓ ശരീഫ ഫാത്തിമ തഹ്ഫീളുൽ ഖുർആൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓൺലൈൻ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്ത കമ്മിറ്റിയെ വയനാട് മുസ്ലിം ഓർഫനേജ് പ്രതിനിധി സയ്യിദ് മുജീബ് തങ്ങൾ പ്രഖ്യാപിച്ചു.
അസ്ഫാ ഭാരവാഹികളായി ഹാഫിസ് ആദിൽ തേറ്റ മല(പ്രസിഡന്റ്),ഹാഫിസ് ജാഫർ കുഞ്ഞോം, ഹാഫിസ് മുഹ്സിൻ കുറ്റ്യാടി(വൈസ് പ്രസിഡന്റുമാർ),ഹാഫിസ് മുസാഫിർ കുഞ്ഞോം(ജ നറൽ സെക്രട്ടറി), ഹാഫിസ് ആശിഖ് കുഞ്ഞോം,ഹാഫിസ് സിദ്ധീഖ് തരുവണ (ജോ. സെക്രട്ടറിമാർ) ഹാഫിസ് അബ്ദുൽ റഷീദ് കുഞ്ഞോം(ട്രഷറർ), ഹാഫിസ് ശരീഫ് (പി.ആർ.ഒ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് പുതിയ നാമകരണവും ലോഗോ പ്രകാശനവും നടത്തി. പരിപാടിയിൽ സ്ഥാപനത്തിലെ കമ്മിറ്റി ഭാരവാഹികളും പൂർവ്വകാല ഉസ്താദുമാരും സ്റ്റാഫoഗ ങ്ങളും പങ്കെടുത്തു. ഹാഫിസ് ശിനാസ് യമാനി സ്വാഗതവും ഹാഫിസ് ജസീർ കുഞ്ഞോം നന്ദിയും പറഞ്ഞു.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658