ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററും വയനാട് ജില്ല ലൈബ്രറി കൗൺസിലും ചേർന്ന് ഗോത്രവിഭാഗം വിദ്യാർഥികൾക്കു വേണ്ടി ചിത്രരചന മത്സരം നടത്തി.കൽപ്പറ്റ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ
വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
ജില്ലയിലെ വിവിധ ലൈബ്രറികൾ, സ്കൂളുകൾ എന്നിവയിൽ നിന്നായി ഇരുപതോളം ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികളാണ് ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തത്. ഗോത്ര വിഭാഗത്തിൻ്റെ തനത് കലകളുടെ നേര്‍ കാഴ്ചകളും, കോവിഡ് കാലത്തെ അതിജീവന കാഴ്ച്ചകളും പ്രതിഫലിപ്പിച്ചു കൊണ്ടായിരുന്നു കുട്ടികളുടെ ചിത്രരചന. ഗോത്ര വര്‍ഗ വിദ്യാര്‍ത്ഥികളുടെ കലാ വാസനകള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രരചന മത്സരം സംഘടിപ്പിച്ചത്. വരുംവർഷങ്ങളിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും ഉപഹാ രവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ വിതരണം ചെയ്തു. ഗംഗാധരൻ മാസ്റ്റർ, ശിവരാമൻ പാട്ടത്ത്, എം. സദാനന്ദൻ, വിശാലാക്ഷി പ്രഭാകരൻ, സി. എം. സുമേഷ് എന്നിവർ നേതൃത്വം നൽകി.

കുഞ്ഞുമായി യുവതി പുഴയിൽ ചാടിയ സംഭവം; റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്ന് കുടുംബം
ചെമ്പല്ലിക്കുണ്ടിൽ മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം. റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നത്. റിമയുടെ ഭർത്താവ് കമൽ രാജനെതിരെ കഴിഞ്ഞ വർഷം