തദ്ദേശ ഭരണ പ്രദേശങ്ങളിലെ മാലിന്യസംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മസേനയെ വരുമാനദായക സംരംഭ പ്രവര്‍ത്തനത്തിന് പ്രാപ്തരാക്കുന്നതിനായി ഹരിത കര്‍മ്മസേന മെന്റര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് നിയമന കാലാവധി. മാലിന്യ സംസ്കരണ മേഖലയില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും അവതരണങ്ങള്‍ നടത്താനും പ്രാപ്തരായവർക്ക് അപേക്ഷിക്കാം. യോഗ്യത: ബിരുദം, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമ, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ പരിജ്ഞാനം, മലയാളം ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യാൻ സാധിക്കണം. ഓൺലൈന്‍ അവതരണത്തിന്റേയും, അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സെപ്തംബർ 17ന് വൈകീട്ട് 5 ന് മുമ്പായി ജില്ലാ മിഷന്‍ ഓഫീസിൽ സമര്‍പ്പിക്കേണ്ടതാണ്. ഫോൺ: 04936 206589.

ഇനി പോക്കറ്റ് കീറും ; മൊബൈൽ നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ടെലികോം ഓപ്പറേറ്റർമാർ
രാജ്യത്ത് ഈ വർഷം അവസാനത്തോടെ മൊബൈൽ റീചാർജ് നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ, ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 10 മുതൽ