ആരോഗ്യകേരളം വയനാട് ജില്ലാ ഓഫിസില്‍ അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (എംഎച്ച്എ) അല്ലെങ്കില്‍ എംഎസ്സി (ഹോസ്പിറ്റല്‍ മാനേജ്മെന്റ്). മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസം 25000/- രൂപ വേതനം ലഭിക്കും. 2020 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകള്‍ dpmwyndhr@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. നേരിട്ടോ തപാലിലോ അയക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. അവസാന തിയ്യതി സെപ്റ്റംബര്‍ 16നു വൈകീട്ട് അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ 04936 202771 എന്ന നമ്പറില്‍ ലഭിക്കും.

മില്‍മ പാലിന് അഞ്ച് രൂപ കൂട്ടാന്‍ സാധ്യത; തീരുമാനം ഈ മാസം 15ന്
കോട്ടയം: മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഉല്‍പാദന ചെലവ് കൂടുന്നതിനാൽ വില വര്‍ധിപ്പിക്കുന്ന കാര്യം