ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇവയുടെ അനുബന്ധ സര്‍വീസുകള്‍, സ്റ്റേജ് കാര്യേജ് ഒഴികെയുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് എന്നിവയ്ക്ക് അപേക്ഷിച്ച് 20 ദിവസത്തിനുള്ളില്‍ സേവനം ലഭിച്ചില്ലെങ്കില്‍ 20 ദിവസത്തിനു ശേഷം മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ളതും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേരിട്ട് നിയന്ത്രണത്തിലുള്ളതുമായ എം.വി.ഡി കോള്‍ സെന്ററിലേക്ക് വിളിക്കാം. ഫോണ്‍ 9446033314. കോള്‍ സെന്റര്‍ സേവനം രാവിലെ 9 മുതല്‍ രാത്രി 9 വരെ ലഭ്യമാകും.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത







