കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഹൗസ് സര്ജന്മാരുടെ കുറവ് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ മേപ്പാടി ഡി.എം വിംസ് മെഡിക്കല്‍ കോളേജിലെ പകുതി ഹൗസ് സര്ജന്മാരുടെ സേവനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് വിട്ടുനല്‍കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവ് നല്കി. ഇവരെ കോവിഡിതര ചുമതലകളില്‍ വിന്യസിക്കാനും താമസ- ഭക്ഷണ- യാത്രാ സൗകര്യങ്ങള്‍ അനുവദിക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്കി.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.