മേപ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 21ഉം സുൽത്താൻ ബത്തേരി നഗരസഭയിലെ 1,10,15,18,23,24,29,30,31,33 ഡിവിഷനുകളും 16.09.2020 മുതൽ കണ്ടൈൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കി ജില്ലാ കലക്ടർ ഉത്തരവിട്ടു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.