ന്യൂഡൽഹി : പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് പ്രധാനമന്ത്രിക്കായി രാഹുലിന്‍റെ ഒറ്റവരി ആശംസ.’ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് പിറന്നാൾ ആശംസകൾ നേരുന്നു’ എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.
അതേസമയം പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാൾ സേവനവാരമായി ആചരിക്കാനാണ് ബിജെപി തീരുമാനം. സെപ്റ്റംബര്‍ 20വരെ നീളുന്ന ‘സേവനവാര’ പരിപാടികളാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള പരിപാടികളാണ് രാജ്യത്താകമാനം നടത്തുന്നത്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ