ഐഫോണ്‍ 12 ന്റെ അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. ഇപ്പോഴിതാ ഈ ഫോണിന്റെ വിലയും ചോര്‍ന്നതായി റിപ്പോര്‍ട്ട്. പുതുതായി ഇറങ്ങുന്ന ഐഫോണുകളുടെ പ്രവചിപ്പിക്കപ്പെടുന്ന വില ഇങ്ങനെയാണ്. ആപ്പിളിന്റെ ഈ വര്‍ഷത്തെ മികച്ച ടെക്നോളജികള്‍ മുഴുവന്‍ പ്രോ മോഡലുകളില്‍ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷത്തെ ഏറ്റവും വിലകൂടിയ മോഡല്‍ ഐഫോണ്‍ 12 പ്രോ മാക്സ് ആണ്- 1449 ഡോളറാണ് പ്രവചിക്കുന്നത്. കോമിയ (@komiya_kj) എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വിലകള്‍ പോസ്റ്റു ചെയ്തത്. അതേ സമയം ബേസിക്ക് മോഡലായ ഐഫോണ്‍ 12ന് 649 ഡോളറാണ് പ്രവചിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വേരിയന്റിന്റെ വില 64,900 രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.