കൊവിഡ് തടയാൻ പുതിയ തന്ത്രം.

ആശങ്കാജനകമായ തരത്തിലാണ് രാജ്യത്ത് കൊവിഡ് 19 വ്യാപനം തുടരുന്നത്. ഇതിനിടെ ഏറ്റവും വലിയ പ്രതിസന്ധിയാകുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ തോതില്‍ രോഗം പടരുന്നതാണ്. ആവശ്യമുള്ളത്രയും ആരോഗ്യപ്രവര്‍ത്തകര്‍ നിലവില്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യത്തിനിടെ കൂടുതല്‍ പേര്‍ രോഗം ബാധിച്ച്‌ സേവനമേഖലയില്‍ നിന്ന് മാറിനില്‍ക്കേണ്ട അവസ്ഥയുണ്ടാകുന്നതും, ജീവന്‍ വരെ ഭീഷണി നേരിടുന്ന സ്ഥിതിയുണ്ടാകുന്നതും വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാകാതിരിക്കാനായി ഭോപ്പാലിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഡോ. സ്‌കന്ദ് ത്രിവേദി പുതിയൊരു ‘ടെക്‌നിക്’ കണ്ടെത്തിയിരിക്കുന്നത്.കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ മണിക്കൂറുകളോളമാണ് രോഗികള്‍ കഴിയുന്ന വാര്‍ഡുകളിലും മറ്റുമായി ചിലവിടുന്നത്. രോഗികള്‍ ശ്വസിച്ച്‌ പുറത്തുവിടുന്ന വായുവാണ് ആ സമയങ്ങളില്‍ ഇവരും ശ്വസിക്കുന്നത്. ഇത് രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്.

അതിനാല്‍ ഈ പ്രശ്‌നമൊഴിവാക്കാന്‍ മുഴുവനായി സീല്‍ ചെയ്ത, സുതാര്യമായ ഒരു ‘എയര്‍ ബബിള്‍’ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ധരിക്കാം. തല വഴി, ഷീല്‍ഡ് ധരിക്കുന്നത് പോലെ തന്നെയാണ് ഇതും ധരിക്കേണ്ടത്. ഇതിനകത്തേക്ക് വായുവെത്തിക്കുന്നത് പുറത്ത് സ്ഥാപിച്ചിട്ടുള്ള ഒരു കംപ്രസറില്‍ നിന്നുള്ള ട്യൂബ് മുഖേനയാണ്. പരിപൂര്‍ണ്ണമായും ശുദ്ധമായതും സുരക്ഷിതമായതുമായ വായു ഡ്യൂട്ടി സമയങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശ്വസിക്കാന്‍ ഇതുമൂലം കഴിയും.

അങ്ങനെ വരുമ്ബോള്‍ രോഗം പിടിപെടാനുള്ള സാധ്യതയും കുറയുന്നു, അതെച്ചൊല്ലിയുള്ള ആശങ്കയും ഒഴിവാകുന്നു. പരീക്ഷണാര്‍ത്ഥം ഡോ. സ്‌കന്ദ് പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ രണ്ട് ദിവസമായി ‘എയര്‍ ബബിള്‍’ ഉപയോഗിച്ച്‌ വരുന്നു. പിപിഇ കിറ്റിനുള്ളിലെ ശ്വാസം മുട്ടലില്‍ നിന്ന് രക്ഷപ്പെട്ടതായും വളരെയധികം ആശ്വാസം തോന്നുന്നതായുമാണ് ഇത് ഉപയോഗിച്ചവരുടെ സാക്ഷ്യപ്പെടുത്തല്‍.

‘രോഗികളുള്ള അന്തരീക്ഷത്തില്‍ ആ വായുവും രോഗബാധയുടെ ഭീഷണിയുയര്‍ത്തുന്നതാണ്. ആരോഗ്യപ്രവര്‍ത്തകരെ സംബന്ധിച്ചാണ് ഇത് ഏറ്റവും വലിയ വെല്ലുവിളിയാകുന്നത്. ഇപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഞങ്ങളുടെ സഹപ്രവര്‍ത്തകരില്‍ പലരേയും നഷ്ടപ്പെട്ടു. പലരും ചികിത്സയിലാണ്. ഇനിയും പരീക്ഷണങ്ങള്‍ക്ക് തയ്യാറല്ലാത്തതിനാലാണ് ഇത്തരമൊരു തന്ത്രം പയറ്റാന്‍ തീരുമാനിച്ചത്. അത് വിജയകരമാണെന്നാണ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അതിനാല്‍ രാജ്യത്തെ മറ്റെല്ലായിടങ്ങളിലും കൊവിഡ് വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഈ രക്ഷാമാര്‍ഗം അവലംബിക്കാമെന്നാണ് തോന്നുന്നത്…’- കാര്‍ഡിയോളജിസ്റ്റായ ഡോ. സ്‌കന്ദ് പറയുന്നു.

ഭോപ്പാലില്‍ വന്‍ തോതിലാണ് കൊവിഡ് 19 വ്യാപനം തുടരുന്നത്. ഇതുവരെ ഭോപ്പാലില്‍ മാത്രം 6,500ഓളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഏഴ് ഡോക്ടര്‍മാരുള്‍പ്പെടെ നിരവധി ആരോഗ്യപ്രവര്‍ത്തകരുമുണ്ട്.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.