റഫാലിനെക്കാൾ മികച്ച വിമാനമുണ്ടെന്ന് ചൈന.

ഇന്ത്യ പുതിയതായി വാങ്ങിയ റഫാല്‍ യുദ്ധവിമാനങ്ങള്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ ചെങ്‌ദു ജെ-20 നെക്കാള്‍ മികച്ചതല്ലെന്ന ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ടിനു തക്ക മറുപടിയുമായി മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ.അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ക്ക് കനാര്‍ഡുകള്‍ ഇല്ലെന്നിരിക്കെ ചൈനയുടെ ചെങ്‌ദു ജെ-20 യുദ്ധവിമാനങ്ങള്‍ക്ക് എന്തിനാണ് കനാര്‍ഡുകള്‍ എന്നാണ് ധനോവ രാജ്യത്തോട് ചോദിച്ചത്.

ആഫ്റ്റര്‍ബര്‍ണറുകള്‍ ഉപയോഗിക്കാതെ മാക്ക് ഒന്നിന് മുകളില്‍ എന്ത് കൊണ്ട് ‘മൈറ്റി ഡ്രാഗണ്‍’ എന്നറിയപ്പെടുന്ന ചെങ്‌ദു ജെ-20 വിമാനങ്ങള്‍ക്ക് സൂപ്പര്‍ ക്രൂയിസ്‌ ചെയ്യാന്‍ സാധിക്കുന്നില്ലായെന്ന ചോദ്യവും മുന്‍ എയര്‍ചീഫ് മാര്‍ഷല്‍ ചൈനയോട് ആരാഞ്ഞു.റഫാല്‍ വിമാനങ്ങള്‍ മൂന്നാം തലമുറ യുദ്ധവിമാനമാണെന്നും ചൈനയുടെ ജെ-20 യുമായി അതിനു കിടപിടിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ചൈനീസ് സൈനിക വിദഗ്ദ്ധനായ സാങ് ഷുഫെങ്‌ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.സാങിനും കൂടിയുള്ള മറുപടിയാണ് മുന്‍ എയര്‍ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവയുടെ ഈ ചോദ്യങ്ങള്‍.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി വിതരണം ചെയ്തത് 9.07 കോടി

മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്.

പഠന സഹായം നല്‍കുന്നു.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്ക് പഠനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ ജൂലൈ 10 നകം unorganisedwssb.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 0495

കൊട്ടിയൂർ ഉത്സവം: ഗതാഗത നിയന്ത്രണം

കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ഞായറാഴ്‌ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെ മുഴുവൻ വാഹനങ്ങളും ബോയ്‌സ് ടൗൺ ചന്ദനത്തോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *