കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വരിക്കാരായ ഫാക്ടറി തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ബാങ്ക്- കോഓപ്പറേറ്റീവ് ബാങ്ക് തൊഴിലാളികള്‍ എന്നിവരുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. 12 ഐ.ടി.ഐകളിലായി 13 ട്രേഡുകളിലേക്ക് www.labourwelfarefundboard.in മുഖേന ഓണ്‍ലൈനായി സെപ്റ്റംബര് 22 വരെ അപേക്ഷ നല്‍കാം ഫോണ്‍: 0495 2372480

എട്ട് ലിറ്റർ ചാരായവും 45 ലിറ്റർ വാഷും പിടികൂടി
മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പ്രജീഷ് എ സിയും സംഘവും ചേർന്ന് മാനന്തവാടി, മുതിരേരി, പുഞ്ചക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ ചാരായവും, 45 ലിറ്റർ വാഷും പിടികൂടി.