850 കോടിയുടെ അനധികൃത കച്ചവടം:മുഖ്യപ്രതിയായ വായനാട്ടുകാരൻ അറസ്റ്റിൽ

വയനാട്, കർണാടക, തമിഴ്‌നാട്, ഡൽഹി, മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വൻതോതിൽ ജി.എസ്.ടി വെട്ടിപ്പ് നടത്തിയിരുന്ന അടയ്ക്ക കച്ചവട സംഘത്തെ സംസ്‌ഥാന ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം (IB) കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മുഖ്യപ്രതിയെ
അറസ്റ്റ് ചെയ്തു.ജി.എസ്.ടി. വന്നതിനു ശേഷം സംസ്‌ഥാന നികുതി വകുപ്പ് നടത്തുന്ന ആദ്യ അറസ്റ്റ് ആണിത്.വിവിധ സംസ്‌ഥാനങ്ങൾ കേന്ദ്രീകരിച്ച് കുടുംബാംഗങ്ങളുടെ പേരിൽ രജിസ്‌ട്രേഷൻ എടുത്ത് കേരളത്തിലേക്ക് വൻതോതിൽ അടയ്ക്ക കൊണ്ടുവരുന്നതായി കാണിച്ചു ഇൻപുട്ട്‌ ടാക്‌സ് എടുത്തു നികുതി വെട്ടിക്കുകയായിരുന്നു സംഘത്തിന്റെ പരിപാടി.പനമരം മുരിക്കാഞ്ചേരി സുലൈമാൻ, മകനായ അലി അക്ബർ മറ്റു ബന്ധുക്കൾ എന്നിവരുടെ പേരിലാണ് ജി.എസ്.ടി. രജിസ്ട്രേഷനുകൾ എടുത്തിരുന്നത്.

ജി.എസ്.ടി വന്നതിനു ശേഷം സുലൈമാനും മകൻ അലി അക്ബറും ചേർന്ന് തമിഴ്നാട്ടിലും ഡൽഹിയിലും രജിസ്ട്രേഷനുകൾ സംഘടിപ്പിക്കുകയും കേരളത്തിലെ ഇവരുടെ തന്നെ സ്‌ഥാപനങ്ങളിലേക്കു അടയ്ക്ക വിറ്റതായി കാണിച്ചു രേഖയുണ്ടാക്കി. ഈ രേഖകൾ ഉപയോഗിച്ച് ഇവർ ഇൻപുട്ട്‌ ടാക്‌സ് ക്രെഡിറ്റ് എടുത്ത് നികുതി വെട്ടിപ്പ് നടത്തി.ജി.എസ്.ടി. വന്നതിനു ശേഷം ഈ സംഘം 850 കോടിയോളം രൂപയുടെ കച്ചവടം നടത്തിയതായാണ് കണക്കാക്കുന്നത്.ഇതിലൂടെ 42 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക

സുല്‍ത്താന്‍ ബത്തേരിയില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍

ട്യൂട്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഗവ നഴ്സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറി പരാതികള്‍ പരിഹരിക്കാന്‍ നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. (ഓഗസ്റ്റ് 27)

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.