ചൈനീസ് ആപ്പുകള്‍ക്ക് കൂട്ടനിരോധനം ഏര്‍പെടുത്തിയതിന് പിന്നാലെ ചൈനക്ക് കനത്ത തിരിച്ചടി നല്‍കുന്ന പുതിയ നീക്കവുമായി ഇന്ത്യ. ചൈന ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള കളര്‍ ടിവികളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പെടുത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് തീരുമാനിച്ചു. നേരത്തെ സൗജന്യമായി ഇറക്കുമതി ചെയ്യാവുന്ന വസ്തുക്കളുടെ പട്ടികയിലായിരുന്നു കളര്‍ ടിവി ഉള്‍പ്പെട്ടിരുന്നത്. ഇപ്പോള്‍ ഇതിനെ നിയന്ത്രിത ഇറക്കുമതി വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ ചൈനയില്‍ നിന്ന് കളര്‍ ടിവി ഇറക്കുമതി ചെയ്യാന്‍ ഇനി ലൈസന്‍സ് വേണ്ടിവരും. മെയ്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് ശക്തിപകരാനാണ് തീരുമാനമെന്നാണ് വിശദീകരണം.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്