പടിഞ്ഞാറത്തറ: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ ഡാമിന്റെ സെപ്തംബര്‍ 21ലെ അപ്പര്‍ റൂള്‍ ലെവലായ 775.00 മീറ്റര്‍ മറികടക്കാന്‍ സാധ്യതയുള്ളതിനാല്‍ സെപ്തംബര്‍ 21 ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മൂന്നിന് ശേഷം ഡാമിന്റെ ഷട്ടറുകള്‍ 50 ക്യുബിക് മീറ്റര്‍ വരെ തുറന്നു വിടുന്നതാണ്. അതിനാല്‍ ഡാമിന്റെ താഴ്‌വാരത്തെ കടമാന്‍തോട്,പനമരം പുഴ എന്നിവയിലെ ജലനിരപ്പ് 60 സെ.മി മുതല്‍ 25 സെ.മി വരെ ഘട്ടം ഘട്ടമായി ഉയരാന്‍ സാധ്യതയുണ്ട്.പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.നിലവില്‍
ബാണാസുര സാഗര്‍ ഡാമിലെ ജലനിരപ്പ് 774.30 മീറ്ററാണ്.ഡാമിന്റെ പൂര്‍ണ്ണ സംഭരണ ജലനിരപ്പ് 775.60 മീറ്ററാണ്.

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്