മാടക്കുന്ന് മെച്ചന ബാങ്കുകുന്ന് റോഡ് പണി ഉടൻ പുനരാരംഭിക്കണം: യൂത്ത് കോൺഗ്രസ്

വെങ്ങപ്പള്ളി:വെങ്ങപ്പള്ളി-കോട്ടത്തറ-പടിഞ്ഞാറത്തറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാവുംമന്ദം മാടക്കുന്ന് മെച്ചന ബാങ്കുകുന്ന് റോഡ് (11 km) പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ട് നിരവധി വർഷങ്ങളായി. ഈ റോഡ് വീതികൂട്ടി പാർശ്വഭിത്തികെട്ടി സംരക്ഷിക്കുന്നതിന് 6 കോടി രൂപ നബാർഡ് അനുവദിച്ചിരുന്നു. ഈ ആവശ്യത്തിലേക്കായി നാട്ടുകാർ സ്ഥലം വിട്ടു നൽകുകയും ചെയ്തു. പാർശ്വഭിത്തി കെട്ടൽ ഇതുവരെ പൂർത്തിയായിട്ടില്ല. മൂന്ന് വർഷമായി റോഡ് പണിയൊന്നും നടക്കുന്നില്ല. റോഡ് വീതികൂട്ടി ടാറിംഗ് പണി തുടങ്ങാൻ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി അറിയുന്നുണ്ടെങ്കിലും നാളിതുവരെയായി പണി ഒരിടത്തും തുടങ്ങിയതായി അറിവില്ലെന്നും എത്രയും പെട്ടന്ന് തന്നെ ഈ റോഡിൻ്റെ പണി പുനരാരംഭിക്കണമെന്നും ഉദ്യോഗസ്ഥ ഭരണകൂടം ഇതിനോട് കാണിക്കുന്ന അവഗണന ഉടനടി അവസാനിപ്പിക്കണമെന്നും യോഗത്തിൽ യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രസിഡന്റ് ആൽഫിൽ അമ്പാറയിൽ ആവശ്യപ്പെട്ടു.

റോഡിന്റെ 11 കിലോമീറ്ററിനുള്ളിൽ ഉൾപ്പെടുന്ന വെങ്ങപ്പള്ളി – കോട്ടത്തറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാടക്കുന്ന് പാലം സുരക്ഷിതമല്ല. വർഷങ്ങൾ പഴക്കമുള്ള ഈ പാലം പുതുക്കിപ്പണിയേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. എത്രയും പെട്ടന്ന് തന്നെ ഈ റോഡിൻ്റെ പണി പുനരാരംഭിക്കണമെന്നും ഉദ്യോഗസ്ഥ ഭരണകൂടം ഇതിനോട് കാണിക്കുന്ന അവഗണന ഉടനടി അവസാനിപ്പിക്കണമെന്നും യോഗത്തിൽ യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രസിഡന്റ് ആൽഫിൽ അമ്പാറയിൽ ആവശ്യപ്പെട്ടു.ഈ ആവശ്യങ്ങൾ ഉന്നയിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും വയനാട് MP രാഹുൽ ഗാന്ധിക്കും നിവേദനം നൽകാൻ യോഗത്തിൽ തീരുമാനമായി. ശ്രീജിത്ത് KT, അജയ്, ആൽബിൻ, റെജിലേഷ്, പ്രനൂപ്, പ്രണവ്, ജിതിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

പനമരം – നടവയൽ റോഡിൽ വാഴ നട്ട് പൗരസമിതിയുടെ പ്രതിഷേധം

പനമരം : ജില്ലയിലെ പ്രധാന പാതകളിൽ ഒന്നായ പനമരം – ബത്തേരി റോഡിലെ നടവയൽ വരെയുള്ള ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പനമരം പൗരസമിതി പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു. പനമരം പാലം കവലമുതൽ പുഞ്ചവയൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *