മാള: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച ശേഷം രണ്ടര ലക്ഷം രൂപാ തട്ടിയെടുത്ത് മുങ്ങിയ പ്രതി അറസ്റ്റിൽ. തിരുവല്ല സ്വദേശി കണ്ടത്തിൽ കുഞ്ഞ് മോൻ (41) ആണ് അറസ്റ്റിലായത്.
പ്രളയക്കെടുതിയിൽ ലഭിച്ച തുകയാണ് കൈക്കലാക്കിയതെന്ന് പോലീസ് പറഞ്ഞു. വിവാഹദിനത്തിൽ തന്നെ ഇയാൾ പണവുമായി മുങ്ങുകയായിരുന്നു.
ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയതായി ഇയാൾ പെൺകുട്ടിയേയും വീട്ടുകാരേയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ആദ്യ ഭാര്യയിലുള്ള കുട്ടിയുടെ ചികിത്സാ ചിലവിനുള്ള തുകയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ പണവുമായി കടന്ന് കളഞ്ഞത്. പെൺകുട്ടിയുടെ ബന്ധുക്കൾ ഇയാളെ തന്ത്രപൂർവ്വം നാട്ടിലെത്തിച്ച് പോലീസിന് കൈമാറുകയായിരുന്നു.