ഡാം തുറക്കുന്ന സമയങ്ങളിലും മറ്റുമായി നിരവധി പേരാണ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഡാം പരിസരത്ത് കൂട്ടമായി എത്തിയത്.തുടർന്നാണ് പടിഞ്ഞാറത്തറ പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.ഡാം പരിസരങ്ങളിൽ കൂട്ടം കൂടി നിൽക്കുക, മീൻ പിടിക്കുക എന്നിവ ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് പടിഞ്ഞാറത്തറ പോലീസ് അറിയിച്ചു.വൈശാലിമുക്ക്,കോപ്പിടി എസ്റ്റേറ്റ് ഭാഗം എന്നീ സ്ഥലങ്ങളിലെ റോഡ് അടച്ചിട്ടുണ്ട്.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.