തേറ്റമല സംഘചേതനഗ്രന്ഥാലയത്തിന് കീഴിൽ സ്പോർട്സ് ക്ലബ്ബ് രൂപീകരിച്ചു. രക്ഷാധികാരി കുഞ്ഞികൃഷ്ണൻ, പ്രസിഡണ്ട് പ്രവീൺ,
വൈസ്.പ്രസിഡന്റ് രജേഷ്,സെക്രട്ടറി ശിവാനന്ദ്,
ജോ.സെക്രട്ടറി വിജിത്ത്
എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.