ചൈനീസ് കണ്ണുകള്‍ ലോകത്തിനുമേല്‍; പതിനായിരത്തോളം ഇന്ത്യക്കാരും നിരീക്ഷണത്തില്‍

ചൈന ലോകത്തെ ചാരക്കണ്ണുകളിലൂടെ നീരീക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ലോകത്തെ കാല്‍ക്കോടിയോളം പേര്‍ ചൈനയുടെ നിരീക്ഷണത്തിലാണ്. ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടും. പതിനായിരത്തോളം ഇന്ത്യക്കാരാണത്രേ ചെനയുടെ നിരീക്ഷണത്തിലുള്ളത്. ചൈനീസ് കമ്പനിയായ സെന്‍ഹുവയാണ് പ്രൊഫൈലുകള്‍ തയ്യാറാക്കുന്നത്.

സെന്‍ഹുവയുടെ ഡാറ്റബേസ് ചൈനീസ് സര്‍ക്കാരിനും സൈന്യത്തിനും ഉപയോഗിക്കുന്നതിനായാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ രണ്ടരലക്ഷത്തോളം പേരുടെ വിവരങ്ങള്‍ പുറത്തായതോടെയാണ് ഈ വാര്‍ത്ത പുറംലോകം അറിയുന്നത്. സൈന്യത്തെ കുറിച്ചും രാഷ്ട്രീയ ഇടപെടലുകളെ കുറിച്ചുമുള്ള വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ അക്കൗണ്ടുകള്‍ വരെ സജീവ നിരീക്ഷണത്തിലാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഒരു വ്യക്തിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവരുടെ പക്കലുണ്ടാകും. അതായത്, ജനന തിയതി, അഡ്രസ്, വിവാഹിതനാണോ എന്ന വിവരം, ഫോട്ടോകള്‍, രാഷ്ട്രീയ ചായ്‌വ്, ബന്ധു ജനങ്ങള്‍, സോഷ്യല്‍ മീഡിയാ ഐഡികള്‍ തുടങ്ങിയവയെല്ലാം ശേഖരിക്കുന്നു. ട്വിറ്റര്‍, ഫെയ്‌സ്ബുക്, ലിങ്ക്ട്ഇന്‍ തുടങ്ങിയവ മുതല്‍ ടിക്‌ടോക്ക് വരെയുള്ള ആപ്പുകളിലുടെ വരുന്ന വിവരങ്ങളും ശേഖരിക്കും. ഒരു വ്യക്തിയുടെ വളര്‍ച്ചയെ ഇവര്‍ കൃത്യമായി വിലയിരുത്തുന്നു.

ഇന്ത്യക്കാരെക്കൂടാതെ 52,000 അമേരിക്കക്കാര്‍, 35,000 ഓസ്‌ട്രേലിയക്കാര്‍, 9,700 ബ്രിട്ടിഷുകാര്‍, 5,000 കാനഡക്കാര്‍, 2,100 ഇന്തൊനീഷ്യക്കാര്‍, 1,400 മലേഷ്യക്കാര്‍, 138 പാപ്പുവ ന്യൂഗിനിയക്കാര്‍, 793 ന്യൂസീലന്‍ഡുകാര്‍ എന്നിവരാണ് പട്ടികയിലുള്ളത്.

മന്ത്രി വീണ ജോ‍ർജിനെതിരെ ആളിക്കത്തി പ്രതിഷേധം: മാർച്ചുകളിൽ സംഘർഷം, തലസ്ഥാനം സംഘർഷഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോ​ഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലേക്ക് യൂത്ത് കോൺ​ഗ്രസ്

വായനയുടെ ചിറകിലേറി വിദ്യാർത്ഥികൾ

സെന്റ് ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിൽ ‘വായനയുടെ ചിറകിലേറി’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. മാനന്തവാടി രൂപത കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി നടപ്പിലാക്കുന്ന ‘എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ

ബഷീർ ദിനം ആചരിച്ചു.

ജിവിഎച്ച്എസ്എസ് വെള്ളാർ മലയിൽ ബഷീർ ദിനം സമുചിതമായി ആചരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ അബ്ദുൽ മുനീറിന്റെ അധ്യക്ഷതയിൽ മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകൻ വിപിൻ ബോസ് ദിനാചരണ പരിപാടികളുടെ ഉദ്ഘാടന നിർവഹിച്ചു.

പുരസ്‌കാര നിറവിൽ ‘രക്ഷ’

കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,

മഴക്കാലമാണ്; ശ്രദ്ധിച്ചില്ലെങ്കില്‍ വണ്ടിയില്‍ നിങ്ങളോടൊപ്പം ഡ്രൈവ് പോകാന്‍ മൂര്‍ഖനും അണലിയും വരും

മഴക്കാലം തുടങ്ങിയപ്പോള്‍ മുതല്‍ പാമ്പുകള്‍ സ്‌കൂട്ടറിലും ബൈക്കിലും ഹെല്‍മെറ്റിനകത്തും കയറിയിരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുതുടങ്ങി. വാഹനങ്ങളില്‍ മാത്രമല്ല ഊരിയിട്ടിരിക്കുന്ന ഷൂവിനകത്തും ഇവ കയറി ഇരിക്കുന്നത് സ്വാഭാവികമാണ്. മാളങ്ങളില്‍ വെള്ളം കയറുന്നതോടെയാണ് പാമ്പുകള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *