മണ്ണ് സംരക്ഷണ മണ്ണ് പര്യവേഷണ വകുപ്പിന്റെ കുറുമ്പാലക്കോട്ട പരിസ്ഥിതി പുനസ്ഥാപന പദ്ധതിയിൽ ഫലവൃക്ഷ തൈ വിതരണം കോട്ടത്തറ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് വി.എൻ ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. മണ്ണുസംരക്ഷണ ഓഫീസർ അരുൺ ഇ.കെ,ഓവർസിയർ സിന്ധു,പദ്ധതി കൺവീനർ
ഷെജിൻ ജോസ് എന്നിവർ പങ്കെടുത്തു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.