മാനന്തവാടി :കേരള റീട്ടെയിൽ ഫൂട്ട് വേർ അസോസിയേഷൻ (കെആർഎഫ്എ) മാനന്തവാടി മണ്ഡലം കമ്മിറ്റി മാനന്തവാടി നഗരസഭയുടെ ചുമതലയിലുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് പാദരക്ഷകൾ കൈമാറി. നഗരസഭ ചെയർമാൻ വി.ആർ പ്രവീജ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ഉസ്മാനിൽ നിന്നും പാദരക്ഷകൾ ഏറ്റുവാങ്ങി ചടങ്ങിൽ കെആർഎഫ്എ ജില്ലാ പ്രസിഡന്റ് അൻവർ കെ.സി,മണ്ഡലം പ്രസിഡന്റ് മെഹബൂബ് യു.വി,കെആർഎഫ്എ ജില്ലാ വൈസ് പ്രസിഡന്റ് കെ മുഹമ്മദ് ആസിഫ്, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം റിയാസ്.എം, നിസാർ ടി, സി.എഫ്.എൽ.ടി.സി അംഗം ലിസി ആന്റണി തുടങ്ങിയവർ സംബന്ധിച്ചു.

നിപ: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ്. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍