മീനങ്ങാടി:കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി മെമ്പർമാരുടെ മക്കളിൽ എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സത്യൻ ബത്തേരിയുടെ അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന പ്രസിഡണ്ട് എ.പി അഹമ്മദ് കോയ കോഴിക്കോട്, സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.ബാലൻ കാസർഗോഡ്, സംസ്ഥാന ട്രഷറർ ഷംസുദ്ദീൻ മലപ്പുറം,സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാർ കണ്ണൂർ,സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മീനങ്ങാടി, ജില്ലാ ട്രഷറർ രാജു മീനങ്ങാടി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷിബു കരണി സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് യുസഫ് അരോമ നന്ദിയും പറഞ്ഞു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.