കല്‍പ്പറ്റ സിന്ദൂര്‍ ടെക്‌സ്‌റ്റൈല്‍സില്‍ 5 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥാപനം സന്ദര്‍ശിച്ച മുഴുവന്‍ ആളുകളും സ്വമേധയാ നിരീക്ഷണത്തില്‍ പോകേണ്ടതും എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടനെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കേണ്ടതുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.