നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒഴിവുള്ള സ്‌കാവഞ്ചര്‍ കം ഗാര്‍ഡനര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 12 ന് രാവിലെ 11 ന് നടത്തും.
എസ്.എസ്.എല്‍.സി. യോഗ്യതയും പുല്ല് വെട്ട് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരിചയവുമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
കാട്ടുനായ്ക്ക വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നിന്നുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍ 04936 270140.