തിരുവനന്തപുരം കോവിഡ് സെന്ററിലെ ശുചിമുറിയില്‍ കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍
യുവാവ് അറസ്റ്റില്‍. പാറശാല ശ്രീകൃഷ്ണ കോവിഡ് സെന്ററില്‍ നിന്ന് നെയ്യാറ്റിന്‍കര ഷാലു (26) അറസ്റ്റിലായത്.
കോവിഡ് പോസിറ്റീവ് ആയ ഷാലു ഇവിടെ ചികിത്സയിലായിരുന്നു. ബുധനാഴ്ച നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച കോവിഡ് സെന്ററില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് സംഭവം. കുളിമുറിയില്‍ കയറിയ യുവതി ജനലില്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടനെ യുവതി കോവിഡ് സെന്ററിലെ ബന്ധുവിന്റെ അടുത്ത് വന്നു കാര്യം പറഞ്ഞു. തുടന്ന് മൊബൈല്‍ കണ്ടെത്തുകയും അത് ഷാലുവിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. കോവിഡ് സെന്റര്‍ അധികൃതര്‍ തന്നെ പ്രതിയെ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.