പുകപരിശോധന സർട്ടിഫിക്കറ്റ് ഇനി മോട്ടോർ വാഹന വകുപ്പിൽ നിന്ന്

കൊച്ചി: പുകപരിശോധന സർട്ടിഫിക്കറ്റ് അടുത്തമാസം മുതൽ മോട്ടോർവാഹനവകുപ്പ് നൽകും. പുകപരിശോധനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതിനാലാണ് നടപടി. പുകപരിശോധന നിലവിൽ നടക്കുന്നതു പോലെ പരിശോധനകേന്ദ്രങ്ങളിൽ തുടരുകയും ബാക്കി നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കി മോട്ടോർവാഹനവകുപ്പ് സർട്ടിഫിക്കറ്റ് നൽകുന്ന രീതിയാണ് ഇനി ഉണ്ടാവുക.

ബി.എസ്. ഫോർ വാഹനങ്ങൾക്ക് ഒരുവർഷം കാലാവധിയുള്ള സർട്ടിഫിക്കറ്റ് നൽകേണ്ടതാണെങ്കിലും ഇപ്പോഴും ആറുമാസത്തെ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ് തർക്കത്തിനുകാരണം. ആർ.സി. ബുക്കിൽ ബി.എസ്. ഫോർ എന്ന് രേഖപ്പെടുത്താത്ത വാഹനങ്ങൾക്കാണ് ആറുമാസത്തെ സർട്ടിഫിക്കറ്റ് നൽകുന്നത്. 2017 ഏപ്രിലിനുശേഷം ഇറങ്ങിയ വാഹനങ്ങളെല്ലാം ബി.എസ്. ഫോർ വിഭാഗത്തിൽപ്പെട്ടതാണ്. ഇതിന് ഒരുവർഷത്തെ സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. എന്നാൽ, 2017-നു മുൻപും ബി.എസ്. ഫോർ വാഹനങ്ങളിറങ്ങിയിട്ടുണ്ട്. ഇത് ആർ.സി. ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. ഇതാണ് തർക്കങ്ങൾക്ക് കാരണം.

വാഹനം ബി.എസ്. ഫോർ ആണെന്നുള്ള സർട്ടിഫിക്കറ്റ് വാഹന ഡീലർമാരിൽനിന്ന് വാങ്ങി സൂക്ഷിക്കണമെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്. ഇത് പരിശോധനസമയത്ത് കാണിച്ചാൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് നൽകണം. ബി.എസ്. ഫോർ വിഭാഗത്തിലെ ഇരുചക്ര-മുച്ചക്ര വാഹനങ്ങളിലെ മലിനീകരണത്തോത് എത്രവരെയാകാമെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് അസോസിയേഷൻ പറയുന്നത്. പുകപരിശോധന സർട്ടിഫിക്കറ്റ് നേരിട്ട് മോട്ടോർവാഹനവകുപ്പിന്റെ കൈകളിലാകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്.

ഓണക്കാലത്ത് മത്സ്യ സമൃദ്ധി, നല്ലോണം മീനോണം വിളവെടുപ്പുത്സവം നടത്തി.

കാവുംമന്ദം: ഓണക്കാലത്ത് ജനങ്ങൾക്ക് പോഷക സമൃദ്ധമായതും ശുദ്ധവുമായ മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് തരിയോട് ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ കുനിയമ്മൽ തറവാട്ട് കുളത്തിൽ നല്ലോണം മീനോണം മത്സ്യ വിളവെടുപ്പുത്സവം സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.

മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന

എസ്.പി.സി ഓണം ക്യാമ്പ് തുടങ്ങി

മാനന്തവാടി: കണിയാരം ഫാ. ജി.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി ഓണം ക്യാമ്പിന് തുടക്കം കുറിച്ചു. ഡിവൈഎസ്പി വി.കെ വിശ്വംഭരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സോണി വാഴക്കാട്ട്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ് പി.വി,

ട്രംപിന്‍റെ ‘അധിക തീരുവ’ : മറികടക്കാൻ ഇന്ത്യ, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത പരിശോധിക്കുന്നു, മോദി ജപ്പാനിലേക്ക്

ഇന്ത്യക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ പ്രതിസന്ധി മറികടക്കാൻ വ്യവസായികളുമായി വാണിജ്യ മന്ത്രാലയം കൂടിയാലോചനകൾ തുടരുന്നു. അമേരിക്കയിൽ നിന്നും മാറി കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത വർധിപ്പിക്കുന്നതും രാജ്യം തേടുന്നുണ്ട്.

ഹൃദ്രോഗം തടയുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ

ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക ശ്രദ്ധയോടെ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ എന്ത് കഴിക്കുന്നുവെന്നും എത്രമാത്രം കഴിക്കുന്നുവെന്നും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. സംസ്കരിച്ച ലഘുഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ദഹനം മെച്ചപ്പെടുത്താൻ മാത്രമല്ല ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു.

ശങ്കരൻ തെങ്ങിൽ തന്നെ’; മൂന്നാം ഡിവിഷൻ ടീമിനെതിരെ തോറ്റ് മാഞ്ചസ്റ്റർ യുനൈറ്റഡ്

200 മില്ല്യൺ യൂറോയോളം മുടക്കിയുള്ള പുതിയ സൈനിങ്ങുകൾ, പുതിയ സീസണിലെ വാനോളം പ്രതീക്ഷകളുമെല്ലാമായെത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് ഇഎഫ്എൽ കപ്പിൽ നിന്നും ഞെട്ടിക്കുന്ന പുറത്താകൽ. പ്രീമിയർ ലീഗ് മൂന്നാം ഡിവഷനായ ഫുട്‌ബോൾ ലീഗ് 2ലെ ടീമായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.