കൽപ്പറ്റ : കഴിഞ്ഞ ദിവസം സിന്ദൂർ ടെക്സ്റ്റൈൽസിലെ ജീവനക്കാരായ 5 പേർക്കും , ഇന്ന് ഇതേ സ്ഥാപനത്തിലെ 17 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ പഞ്ചാബ് നാഷണൽ ബാങ്ക്, വനിതാ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി 12 പേർക്കും , പ്രദേശത്തെ ഒരു സ്കൂളുമായി ബന്ധപ്പെട്ട് 49 കേസുകളും റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് ജാഗ്രതയുടെ ഭാഗമായി കൽപ്പറ്റ നഗരം ഒരാഴ്ച്ചത്തേക്ക് പൂർണമായും അടയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിറക്കിറയത്.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്