വെണ്ണിയോട് : കെഎസ്കെടിയു വെണ്ണിയോട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഭിന്നശേഷിക്കാർക്കും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് കേരള സർക്കാർ പെൻഷൻ 1400 രൂപയായി വർദ്ധിപ്പിച്ചതിനും എല്ലാ മാസവും വിതരണം ചെയ്യാനും തീരുമാനിച്ചതിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് പൊതുയോഗം നടത്തി. സിപിഐഎം കൽപ്പറ്റ ഏരിയ കമ്മിറ്റി അംഗം വി.എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വെണ്ണിയോട് ലോക്കൽ സെക്രട്ടറി വി.ജെ ജോസ്, ഡിവൈഎഫ്ഐ വെണ്ണിയോട് മേഖലാ ട്രഷറർ മനു ജോസഫ് എന്നിവർ സംസാരിച്ചു. കെ എസ് കെ ടി യു വെണ്ണിയോട് മേഖല പ്രസിഡണ്ട് അന്നമ്മ ജോർജ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.ജി ജയൻ സ്വാഗതവും പറഞ്ഞു.

ലോ മാസ്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






