യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. 7 വയസുകാരിയുടെ മരണം ചികിത്സാപിഴവെന്ന് ആരോപണം; ‘ചുമരില്‍ ചോര കൊണ്ട് സോറി’

കൊല്ലം: കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ യുവഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍. ആശുപത്രി ഉടമ കടപ്പാക്കട ഭദ്രശ്രീയില്‍ ഡോ.അനൂപ് കൃഷ്ണയെയാണ് (35) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ശുചിമുറിയുടെ ചുമരില്‍ രക്തം കൊണ്ട് ‘സോറി’ എന്നെഴുതിയിട്ടുമുണ്ട്. കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു.

ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കാലിന്റെ വളവ് മാറ്റാന്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ 7 വയസ്സുകാരി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചിരുന്നു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വീട്ടുകാര്‍ പ്രതിഷേധവുമായി എത്തി. കൂടാതെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം ഇത് ചര്‍ച്ച ചെയ്തിരുന്നതിനാല്‍ അനൂപ് മാനസികമായി തളര്‍ന്നിരുന്നു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ: ഡോ.അര്‍ച്ചന ബിജു. മകന്‍: കിത്തു (7).

വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന്

ഓണം വാരാഘോഷം; മാനന്തവാടിയിൽ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും

കേരള സർക്കാർ, വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവയുടെ നേത്യത്വത്തിൽ വിവിധ ടൂറിസം സംഘടനകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ

ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ കാത്തിരിപ്പിന് വിരാമം; ടിക് ടോക്കിന്റെ ജനപ്രിയ ഫീച്ചര്‍ ഇനി ഇന്‍സ്റ്റഗ്രാമിലും

ഓരോ ദിവസവും പുതിയ ഫീച്ചേഴ്‌സ് അവതരിപ്പിച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് നവ്യാനുഭവം സമ്മാനിച്ചുകൊണ്ടിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇപ്പോഴിതാ റീല്‍സിനായി പിക്ചര്‍ ഇന്‍ പിക്ചര്‍(PiP) ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. മറ്റ് ആപ്പുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കേ തന്നെ ചെറിയ ഫ്‌ളോട്ടിങ് വിന്‍ഡോയില്‍ ഇനി

മില്‍മ പാലിന് അഞ്ച് രൂപ കൂട്ടാന്‍ സാധ്യത; തീരുമാനം ഈ മാസം 15ന്

കോട്ടയം: മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഉല്‍പാദന ചെലവ് കൂടുന്നതിനാൽ വില വര്‍ധിപ്പിക്കുന്ന കാര്യം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന 45 കാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാളാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ച്‌ 11

കൃഷ്‌ണഗിരിയിലെ വാഹനാപകടം ഒരാൾ കൂടി മരിച്ചു

കൃഷ്‌ണഗിരിയിലെ വാഹനാപകടം ഒരാൾ കൂടി മരിച്ചു.പള്ളിക്കുന്ന് ഏച്ചോം കിഴക്കേപുരയ്ക്കൽ അഭിജിത്താണ് മരിച്ചത്. രണ്ട് പേർ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ വൈകീട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *