സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ.

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ആൾക്കൂട്ടത്തിന് നിരോധനമേർപ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും ഉറപ്പാക്കാൻ നിർദേശം നൽകി.

വിവാഹം, മരണാനന്തര ചടങ്ങുകളിൽ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അൻപത് പേർക്കും സംസ്‌കാര ചടങ്ങുകൾക്ക് 20 പേർക്കുമാണ് പങ്കെടുക്കാൻ അനുമതി. സർക്കാർ, രാഷ്ട്രീയ, മത, സാംസ്‌കാരിക ചടങ്ങുകളിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം. സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവർത്തിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പൊതുഗതാഗതം തടയില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും. നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

കാമുകനിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ ശാരീരിക മാനസിക പീഡകളെക്കുറിച്ച് തുറന്നു പറഞ്ഞു അവതാരകയുടെ പോസ്റ്റ്; മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ ജസീലയുടെ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു.

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും മോഡലുമായ ജസീല പർവീണ്‍. ടെലിവിഷൻ ഷോയായ സ്റ്റാർ മാജിക്കിലൂടെയും ജസീല ശ്രദ്ധ നേടി.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ചില ചിത്രങ്ങളും പോസ്റ്റുകളുമാണ് ഇപ്പോള്‍

ഫോസ്മോ വയനാട് ജമാലുപ്പ എൻഡോവ്മെന്റ് വിതരണം ചെയ്തു.

ഡബ്യൂ.എം.ഒ. വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി ഡബ്ല്യൂ.എം.ഒ. പൂർവ്വവിദ്യാർത്ഥി സംഘടനയായ ‘ഫോസ്മോ’ യു.എ.ഇ. ചാപ്റ്റർ, ജമാൽ സാഹിബിന്റെ പേരിൽ ഏർപ്പെടുത്തിയ ജമാലുപ്പ എൻഡോവ്മെന്റ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. മുട്ടിൽ യതീംഖാന ക്യാമ്പസിൽ നടന്ന നബിദിനാഘോഷ പരിപാടിയിൽ

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

സെന്റ് ജോസഫ് ഹൈ സ്കൂൾ കല്ലോടി 1982 എസ്‌എസ്‌എൽസി ബാച്ച് സംഗമം” ഓർമകൂട്ട് ” മാനന്തവാടി വയനാട് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ നടന്നു. ഏകദേശം 43 വർഷങ്ങൾക്കു ശേഷമുള്ള കൂടിച്ചേരൽ എല്ലാവർക്കും വേറിട്ട അനുഭവമായിരുന്നു. നാടിന്റെ

ആവേശമായി ഡി.വൈ.എഫ്.ഐ ഓണാഘോഷം

തരിയോട്: ഡി.വൈ.എഫ്.ഐ. തരിയോട് മേഖലാ കമ്മിറ്റി നടത്തിയ ഓണാഘോഷം ‘തകൃതി – തരിയോട് ഓണം തകർത്തോണം’ ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി നടന്ന പുരുഷന്മാരുടെ വടംവലി മത്സരത്തിൽ പൾസ് എമർജൻസി ടീം കാവുംമന്ദം വിജയികളായി. ഒന്നാം

യുഎസിൽ 5.6, രാജ്യത്ത് 25; കേരളത്തിന് വീണ്ടും ലോകം ശ്രദ്ധിക്കുന്ന നേട്ടം, ശിശുമരണനിരക്ക് അ‌‌ഞ്ച് ആയി കുറഞ്ഞെന്ന് ആരോഗ്യ മന്ത്രി

കേരളത്തിലെ ശിശുമരണനിരക്ക് അ‌‌ഞ്ച് ആയി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കാണിത്. ദേശീയ ശരാശരി 25 ആണ്. അമേരിക്കൻ ഐക്യനാടുകളുടെ ശിശുമരണ നിരക്ക് 5.6 ആണ്. അതായത്

അധ്യാപക നിയമനം

കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.