ഇറ്റലി: അന്ത്യസന്ദേശം കുറിച്ച് വെച്ച് 11 വയസ്സുള്ള ആണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഇറ്റലിയില്‍ നടന്ന സംഭവം ഇപ്പോള്‍ രക്ഷിതാക്കള്‍ക്ക് ഞെട്ടലായി മാറുന്നത് കുട്ടി എഴുതിവെച്ച കുറിപ്പിലെ ഓണ്‍ലൈന്‍ ആത്മഹത്യാ ഗെയിമിനെ കുറിച്ചുള്ള വിവരങ്ങളാണ്. ഏതാനും മാസം മുന്‍പ് ലോകത്തെ ഭയപ്പെടുത്തിയ ബ്ലൂ വെയിലിന് സമാനമായ ഓണ്‍ലൈന്‍ ആത്മഹത്യാ ഗെയിം സംബന്ധിച്ചാണ് ആശങ്ക ഉയരുനന്ത്.
ഇറ്റലിയിലെ നേപ്പിള്‍സിലുള്ള പത്ത് നില കെട്ടിടത്തിന്റെ ജനലില്‍ നിന്നാണ് കുട്ടി ചാടിമരിച്ചത്. ആണ്‍കുട്ടിയുടെ ടാബ് പോലീസ് പരിശോധിച്ചപ്പോഴാണ് സന്ദേശം ശ്രദ്ധയില്‍ പെട്ടത്. ‘അമ്മയോടും, അച്ഛനോടും സ്‌നേഹം. തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം’, കുട്ടി കുറിച്ചു
ഓണ്‍ലൈനിലെ സാങ്കല്‍പ്പിക കഥാപാത്രമായ ജോന്നാഥന്‍ ഗാലിന്‍ഡോയെ കുറിച്ചാണോ കുട്ടി ഉദ്ദേശിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
കുട്ടികളെ കൊണ്ട് അത്യന്തം അപകടകരമായ പ്രവൃത്തികള്‍ ചെയ്യിക്കുന്ന കഥാപാത്രമാണ് ഗാലിന്‍ഡോ. ഇത് ആത്മഹത്യയില്‍ അവസാനിക്കും. ആരോഗ്യവാനും, സന്തോഷവുമുള്ള കുട്ടി പുതിയ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാലിന്‍ഡോയെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ ചേര്‍ക്കുന്നത് വഴിയാണ് ഗെയിം ആരംഭിക്കുന്നത്.
അര്‍ദ്ധരാത്രി ഉറക്കം എഴുന്നേല്‍ക്കുക, പ്രേതസിനിമകള്‍ കാണുക എന്നിവയില്‍ നിന്ന് സ്വയം പരുക്കേല്‍പ്പിക്കാനും, കൂടുതല്‍ അപകടങ്ങളിലേക്കും നയിക്കുകയും, ആത്മഹത്യ ചെയ്യാനുമാണ് ടാസ്‌കുകള്‍.

അനിശ്ചിതകാല സമരം അരംഭിച്ച് എൻഎഫ്എസ്എ തൊഴിലാളികൾ;റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്
മാനന്തവാടി: സർക്കാർ പ്രഖ്യാപിച്ച കൂലിവർധനവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് എൻഎഫ്എസ്എ കയറ്റിറക്ക് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. മെയ് 19 മുതൽ സർക്കാർ നിശ്ചയിച്ച 13% കൂലി വർദ്ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എൻഎഫ്എസ്എ തൊഴിലാളികൾ സമരം