തൃശ്ശിലേരി പള്ളിയുടെ പ്രവർത്തനം മാതൃകാപരം:സഖറിയാസ് മോർ പോളികോർപസ്

മാനന്തവാടി:ക്ഷേത്രത്തെയും മുസ്‌ലിം പള്ളിയേയും ചേർത്ത് നിർത്തി തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളി കാത്തുസൂക്ഷിക്കുന്ന മത സൗഹാർദ്ദവും ജീവകാരുണ്യ പ്രവർത്തനങ്ങളും മാതൃകാപരമാണെന്ന് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികോർപസ് മെത്രാപ്പോലീത്ത പറഞ്ഞു. മലബാറിന്റെ കോതമംഗലമെന്ന് അറിയപ്പെടുന്ന പളളിയിൽ സമാപന ദിവസമായ 4ന് നടന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർപോളിക്കോർപ്പോസ്. ബസേലിയൻ പ്രതിഭാ പുരസ്കാരം ഫൈഹ ഷാജിയ്ക്ക് ഒ.ആർ. കേളു എംഎൽഎ സമ്മാനിച്ചു. വിവിധ മത വിഭാഗങ്ങളിൽ പെട്ടവർക്ക് ബസേലിയൻ ചാരിറ്റി ഫണ്ട് സമർപണവും നടന്നു. വികാരി ഫാ. സിബിൻ താഴെത്തെക്കുടി, ഫാ. ഷിബു കുറ്റിപറിച്ചേൽ, ഫാ. അതുൽ കുമ്പളംപുഴയിൽ എന്നിവർ സഹ കാർമികത്വം വഹിച്ചു.

സർവമത സംഗമ ഭൂമിയായിമാറിയ തൃശ്ശിലേരി പള്ളിയിലെ മാർ ബസേലിയോസ് ബാവായുടെ ഒാർമ്മപ്പെരുന്നാളിൽ തൃശ്ശിലേരി മഹാ ദേവക്ഷേത്രം, തൃശ്ശിലേരി ജുമാ മസ്ജിദ്, അരീക്കര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ ഭാരവാഹികൾ പള്ളിയിലെത്തി നേർച്ച സദ്യക്ക് ആവശ്യമായ അരി സമർപ്പിച്ചിരുന്നു. നാൽനട തീർത്ഥയാത്രയിലും പ്രദക്ഷിണത്തിലും ഹൈന്ദവ സഹോദരനായ ഉദയനാണ് കെടാവിളക്കേന്തിയത്. പെരുന്നാൾ ഏറ്റുകഴിക്കുന്നതിലും ഭൂരിഭാഗം പേരും ഇതര മതസ്ഥരാണ്. നവംബര്‍ 27 മുതൽ എല്ലാ ദിവസവും രാവിലെ പ്രഭാത പ്രാർഥന, മൂന്നിൻമേൽ കുർബാന, വൈകിട്ട് തിരുശേഷിപ്പ് കബറിങ്കൽ പ്രത്യേക മധ്യസ്ഥ പ്രാർഥന, സന്ധ്യാ പ്രാർഥന എന്നിവ നടന്നു. പെരുന്നാളിന്റെ ഭാഗമായി എക്യുമെനിക്കൽ കുടുംബ സുവിശേഷ ഗാന മത്സരം ഒാൺലൈനായി സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തിയാണ് ചടങ്ങുകൾ നടത്തിയത്. പെരുന്നാൾ ചടങ്ങുകൾ വിശ്വാസികൾക്ക് കാണാനായി ഒാൺലൈൻ സൗകര്യങ്ങളും ഒരുക്കിയിരുന്നു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: കെപിസിസി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എംപി യുമായ ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്ര മിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ യുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം

എസ്.കെ.ജെ.എം മുസാബഖ;ജൂറി ശിൽപ്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ:കലകൾ വിദ്യാർഥികളിൽ വ്യക്തിത്വ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും ഒന്നിടവിട്ട വർഷങ്ങളിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തിവരുന്ന ഇസ് ലാമിക കലാമേള വിദ്യാർഥികളുടെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വളരെ വലുതാണെന്നും

മെഗാ രക്തദാന ക്യാംപെയ്നുമായി ബ്രഹ്‌മകുമാരീസ്

മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മെഗാ

ഓണചന്ത ആരംഭിച്ചു

കാവുംമന്ദം: ഓണക്കാലത്ത് ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത തുറന്ന് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എൻ

മീനങ്ങാടി ക്ഷീര സംഘത്തില്‍ വെറ്ററിനറി ലാബ് ആരംഭിച്ചു

മീനങ്ങാടി ക്ഷീര സഹകരണ സംഘത്തില്‍ വെറ്ററിനറി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കന്നുകാലികളില്‍ കണ്ടെത്തുന്ന വിവിധ രോഗങ്ങള്‍ക്ക് ജില്ലയില്‍ ത്‌ന്നെ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലാബിലൂടെ ലക്ഷ്യമാക്കുന്നത്. വെറ്ററിനറി ലാബില്‍ കന്നുകാലികളുടെ ചാണകം, മൂത്രം, രക്തം എന്നിവ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.