ബീനാച്ചി എസ്റ്റേറ്റ് വന്യ മൃഗങ്ങളുടെ വിഹാര കേന്ദ്രം

ബത്തേരി: മധ്യപ്രദേശ് സർക്കാറി​ന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്​റ്റേറ്റിൽ വന്യമൃഗങ്ങൾ താവളമാക്കുന്നതായി ആക്ഷേപം. കാടുപിടിച്ചു കിടക്കുന്ന എസ്​റ്റേറ്റിൽ മൃഗങ്ങൾക്ക് തങ്ങാനുള്ള അനുകൂല സാഹചര്യമാണുള്ളത്. ഇത് പരിസരവാസികളെ ദുരിതത്തിലാക്കുകയാണ്.കടുവ, കാട്ടുപന്നി, കാട്ടാട് എന്നിവയൊക്കെ ഇവിടെ ധാരാളമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വർഷങ്ങൾക്കുമുമ്പ് പുലികളുടെ താവളമായിരുന്നു ഈ എസ്​റ്റേറ്റ്. കാൽ നൂറ്റാണ്ട് മുമ്പ് ജില്ലയിലാദ്യമായി കരിമ്പുലിയെ പിടിച്ചത് ഇവിടെ നിന്നാണ്. അതിന് ശേഷവും പലതവണ പുലിയുടെ സാന്നിധ്യമുണ്ടായി.

ബീനാച്ചി പനമരം റോഡിനും ബീനാച്ചി കൽപറ്റ റോഡിനും ഇടയിലാണ് എസ്​റ്റേറ്റുള്ളത്. ത്രികോണാകൃതിയിൽ 300 ഏക്കറോളമാണ് വ്യാപിച്ചുകിടക്കുന്നത്. പനമരം റോഡിൽ പഴുപ്പത്തൂർ, മന്ദംകൊല്ലി, നമ്പീശൻകവല, അരിവയൽ, സിസി എന്നീ സ്​ഥലങ്ങൾ എസ്​റ്റേറ്റിനോട് ചേർന്നാണ് കിടക്കുന്നത്. ബീനാച്ചി, പൂതിക്കാട്, എക്സ്​ സർവിസ്​മെൻ കോളനി, കൊളഗപ്പാറ എന്നീ സ്​ഥലങ്ങൾ എസ്​റ്റേറ്റി​ന്റെ കൽപറ്റ റോഡ് ഭാഗത്തുള്ളതാണ്. കാട്ടുമൃഗങ്ങൾ ഇവിടെയൊക്കെ എത്താൻ സാധ്യതയുണ്ട്.

കാപ്പികൃഷിയാണ് എസ്​റ്റേറ്റിൽ കാര്യമായി നടക്കുന്നത്. കൃത്യമായ രീതിയിൽ തോട്ടം പരിപാലിക്കുന്ന രീതിയായിരുന്നു പത്തുവർഷം മുമ്പ് വരെയുണ്ടായിരുന്നത്. എസ്​റ്റേറ്റിനുള്ളിൽ ജീവനക്കാർക്ക് താമസിക്കാൻ കെട്ടിടവും മറ്റുമുണ്ട്. വിരലിലെണ്ണാവുന്ന ജീവനക്കാരെ ഇവിടെ ഉള്ളൂവെന്നാണ് അറിയുന്നത്. ലോക്ഡൗൺ വന്നതോടെ ഏതാനും ജീവനക്കാർ സ്വദേശത്തേക്ക് മടങ്ങിയിരുന്നു. ഇളവ് വന്നിട്ടും പഴയ അവസ്​ഥയിലേക്ക് നീങ്ങിയില്ല. പത്തുവർഷം മുമ്പ് ജില്ലയിൽ മെഡിക്കൽ കോളജ് സ്​ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബീനാച്ചി എസ്​റ്റേറ്റിന്റെ പേരും ഉയർന്നിരുന്നു. എസ്​റ്റേറ്റ് മധ്യപ്രദേശ് സർക്കാറിൽനിന്നും ഏറ്റെടുത്ത് മെഡിക്കൽ കോളജ് സ്ഥാപിക്കണമെന്ന് ചില സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ, രാഷ്​ട്രീയ നേതൃത്വങ്ങൾ അക്കാര്യത്തിൽ വലിയ താൽപര്യം കാണിച്ചില്ല. ഇപ്പോഴത്തെ അവസ്ഥയിൽ സംസ്ഥാനത്തിന് എസ്​റ്റേറ്റ് കൊണ്ട് ഒരു ഗുണവും ഉണ്ടാകുന്നില്ല.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.