കോവിഡ് കാലത്തും പതിറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങൾക്ക് യാതൊരു കുറവുമില്ലാതെ മുത്തങ്ങ ആനപന്തിയിൽ ഇത്തവണയും ആനയൂട്ട് നടത്തി. വയനാട് വന്യജീവി സങ്കേതത്തിൽപ്പെട്ട മുത്തങ്ങ ആന ക്യാമ്പിൽ ഗജദിനത്തോടനുബന്ധിച്ചാണ് ആനയൂട്ട് നടത്തിയത്. ക്യാമ്പിലെ കുങ്കിയാനകളായ സുന്ദരി, സൂര്യ, ഉണ്ണികൃഷ്ണൻ, ചന്ദ്രനാഥ് പ്രമുഖ, കുഞ്ചു എന്നീ ആനകളെയും കുട്ടിയാനകളായ ചന്തു, അമ്മു എന്നീ ആനകളെയും രാവിലെ കുളിപ്പിച്ച് കളഭം തൊട്ട് ഊട്ടുപുരയിൽ എത്തിച്ച് മുതിർന്ന പാപ്പാൻ ഗോപാലന്റെ കാർമ്മികത്വത്തിൽ നടന്ന പൂജക്ക് ശേഷമാണ് ഊട്ട് നടത്തിയത്. ആനകൾക്ക് സാധാരണ കൊടുക്കുന്ന ഭക്ഷണത്തിന് പുറമേ റാഗി, കരിമ്പ്, ശർക്കര ,കൈതച്ചക്ക , തണ്ണിമത്തൻ ,ഈത്തപ്പഴം, വെള്ളരി, ആപ്പിൾ തുടങ്ങിയ വിഭവങ്ങളും നൽകി.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം