മൂലങ്കാവ് ഗവ. ഹയർസെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു.
വയനാടിന്റെ ചരിത്രവും
സംസ്കാരവും ഐതിഹ്യവും കലയും നാട്ടറിവും പഠിക്കാൻ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ മൂലങ്കാവ് സ്കൂളിൽ എത്തി.
വാദ്യമേളങ്ങളോടെ പിടിഎ, എസ് എം സി, എംപിടിഎ ഭാരവാഹികളുടെ നേതൃത്വത്തിൽ കുട്ടികളെ സ്കൂളിലേക്ക് സ്വീകരിച്ചു.
കൈകൊട്ടികളി, നാടൻ പാട്ട് തുടങ്ങി വിവിധതരം വയനാടൻ കലാരൂപങ്ങൾ നാടൻ കലാരൂപങ്ങൾ എന്നിവ അവതരിപ്പിച്ചു.
വയനാട് ജില്ലാ ഗ്രന്ഥശാല സംഘം പ്രസിഡണ്ട് അബ്ദുൽ സത്താർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പിടിഎ പ്രസിഡണ്ട് എൻ ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ എസ്എംസി ചെയർമാൻ വിഎം അബൂബക്കർ,പ്രിൻസിപ്പൽ പ്രഷിബ ടി കെ, ഹെഡ്മാസ്റ്റർ അശോകൻ എം സി, പിടിഎ കമ്മിറ്റി അംഗങ്ങളായ ഷൗക്കത്തലി,എബി, മജോ ചാക്കോ,സുരേഷ്, രഞ്ജിത് ജോൺ, നിഷ ഇന്ദു പ്രഭ, അഖില
ഷാജിത പിഎസ്
അബ്ദുൽ സലിം വിപി, രാജേന്ദ്രൻ എംകെ, സത്യൻ, അബ്ദുൽ ഹക്കീം, ഷമീർ കെ, സറീന പി, ഷാഹിന പിടി തുടങ്ങിയവർ സംസാരിച്ചു.
മലപ്പുറത്ത് നിന്ന് എത്തിയ കുട്ടികൾക്ക് വേണ്ടി മൂലങ്കാവിന്റെയും സുൽത്താൻ ബത്തേരിയുടെയും പ്രാദേശിക ചരിത്രം അവതരിപ്പിച്ചു.കൂടാതെ നായ്ക്കെട്ടി ഫോറസ്ററ് ഓഫിസിന്റെ സഹകരണത്തോടെ വനയാത്രയും, ഉന്നതി സന്ദർശനവും സംഘടിപ്പിച്ചിരുന്നു.
വ്യാപാരിവ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി അബ്ദുൽ ജലീൽ, യൂത്ത് വിങ് സെക്രട്ടറി ഹൈദർ എന്നിവർ കുട്ടികൾക്ക് ഉപഹാരം കൈമാറി.
45 വിദ്യാർത്ഥികളും 5 അധ്യാപകരുമടങ്ങുന്ന 50 അംഗ സംഘമാണ് കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി മൂലങ്കാവിൽ എത്തിയത്.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






