വൈത്തിരി : വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയലെ ചുണ്ട ചുങ്കത്തുള്ള ഒരു വീട്ടില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി എസ് .ഐ ജിതേഷ് കെ.എസും സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ 350 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് വീട്ടുടമ ചുണ്ട ചുങ്കം വെള്ളയങ്കര വീട്ടില്‍ നിജില്‍ വി (28) യെ അറസ്റ്റുചെയ്ത് കേരള പോലീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച