വിളമ്പുകണ്ടം ജിഎൽപി സ്കൂളിലെ പുതിയ കെട്ടിട(ശതാബ്‌ദി മന്ദിരം) നിർമ്മാണ ശിലാസ്ഥാപനം ഒക്ടോബർ 3ന് ശനിയാഴ്ച രാവിലെ 10:30ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു.ഇതിനു ശേഷം സ്കൂളിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു ലളിതമായ രീതിയിൽ നടന്ന യോഗത്തിൽ പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ ശിലാഫലകം അനാഛാധനം നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റും വാർഡ് മെമ്പറുമായ എ. ഇ ഗിരീഷ്,ശതാബ്‌ദി ആഘോഷ കമ്മിറ്റി കോർഡിനേറ്റർ ദിനേശൻ മാസ്റ്റർ ,സദാനന്ദൻ മാസ്റ്റർ , മുൻ എച്എം ജോസഫ് മാസ്റ്റർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി. ജോസ്,ഷമീർ. കെ,പി.എം രവീന്ദ്രൻ,എ.ബി സുനിൽ (ഇ.പി.കെ വായനശാല ), പ്രവീൺ (എ.ഇ പിഡബ്ല്യൂഡി) എച്എം ഇൻചാർജ് സജി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച