തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിന് അനുമതി. ടേക്ക് എ ബ്രേക്ക്, നിലാവ് എന്നീ പ്രോജക്ടുകള്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിനും ജലജീവന്‍മിഷന്‍ പ്രോജക്ടില്‍ നിന്നും കേന്ദ്ര ധനകാര്യ കമ്മീഷന്‍ ടൈഡ് ഫണ്ട് ഒഴിവാക്കി മറ്റ് വിഹിതം വകയിരുത്തുന്നതിനും പ്രോജക്ടുകളില്‍ മറ്റ് അത്യാവശ്യ മാറ്റങ്ങള്‍ വരുത്തുന്നതിനുമാണ് അനുമതി. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 15 വരെ ഭേദഗതികള്‍ക്ക് അവസരം ഉണ്ടാകും. ഇതിനുവേണ്ട സൗകര്യം സുലേഖ സോഫ്റ്റ് വെയറില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച