കോവിഡ് രോഗി സന്ദർശിച്ചതിനെ തുടർന്ന് കണിയാമ്പറ്റയിലെ ഗ്രാമീൺ ബാങ്ക് താൽകാലികമായി അടച്ചു. ഒക്ടോബർ ഒന്നാം തിയ്യതി ബാങ്കിൽ സന്ദർശനം നടത്തിയ ആൾക്ക് ഇന്നലെ(06.10.2020) രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ജാഗ്രതയുടെ ഭാഗമായി ബാങ്കിലെ മുഴുവൻ ജീവനക്കാരും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച