യുവ പ്രതിഭകളെ സമ്മാനിച്ച് ജില്ലാ ശാസ്ത്രോത്സവത്തിന് സമാപനം

മുട്ടിൽ: മണ്ണിന്റെയും മനുഷ്യന്റെയും നിലനിൽപ്പും സംരക്ഷണവും ഉറപ്പുവരുത്തി ശാസ്ത്ര പുരോഗതിയുടെ പുതിയ കാഴ്ചപ്പാടുകൾ മുന്നോട്ടുവെച്ച് വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് മുട്ടിൽ വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സമാപനം.

ഡബ്ള്യു. എം. ഒ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ അധ്യക്ഷത വഹിച്ചു. മേളയിലെ വിവിധ സ്ഥാനക്കാരെ മേളയുടെ ജനറൽ കൺവീനർ കൂടിയായ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ശശിപ്രഭ പ്രഖ്യാപിച്ചു. മേളക്ക് വേണ്ടി മനോഹരമായ പ്രവേശന കവാടം പണിതുയർത്തിയ സ്കൂളിലെ കലാ അധ്യാപകൻ ആഷിക്കിനുള്ള ഉപഹാര സമർപ്പണം ഷംസാദ് മരക്കാർ നിർവഹിച്ചു.മേരി സിറിയക്, സുനീറ ജലീൽ, എം. ബഷീർ, മുഹമ്മദ്‌ പഞ്ചാര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേളയുടെ ജോയിന്റ് ജനറൽ കൺവീനർ പി. എ. ജലീൽ സ്വാഗതവും ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സുനിൽകുമാർ നന്ദിയും പറഞ്ഞു.

പെറ്റി അടയ്ക്കാത്ത വാഹനത്തിലാണോ കറക്കം..? എങ്കില്‍ പണി വരുന്നുണ്ട്

എ.ഐ ക്യാമറയില്‍ ഉള്‍പ്പെടെ കുടുങ്ങി പല തവണ പിഴ കിട്ടിയിട്ടും അടയ്ക്കാതെ അതേ വാഹനത്തില്‍ തന്നെ സവാരി നടത്തുന്നവരെ പൂട്ടാന്‍ മോട്ടോര്‍ വാഹനവകുപ്പ്. നിയമലംഘനവും പിഴയടയ്ക്കാതിരിക്കലും ശീലമാക്കിയവരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കും. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പ്രത്യേക

മഴക്കാലമല്ലേ… രോഗസാധ്യത കൂടുതലാണ്; പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കൂ…

മഴക്കാലം രോഗങ്ങളുടെ കാലം കൂടിയാണല്ലോ. പനി, ജലദോഷം തുടങ്ങിയ നിരവധി അസുഖങ്ങൾ പൊതുവേ ഇക്കാലത്ത് നമുക്കിടയില്‍ കാണപ്പെടാറുണ്ട്. മുതിർന്നവരെ അപേക്ഷിച്ച് രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികള്‍ക്കാണ് ഈ രോഗങ്ങളില്‍ നിന്ന് സംരക്ഷണം ഏറെ ആവശ്യം. ഇത്തരം

‘സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരം’; മുന്നറിയിപ്പ് നൽകണമെന്ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് നിർദ്ദേശം

ന്യൂഡല്‍ഹി: സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരമെന്ന നിര്‍ദ്ദേശം നല്‍കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. സിഗരറ്റ് കവറിന് സമാനമായ മുന്നറിയിപ്പ് നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എവിടെ നിന്ന് വാങ്ങിയതാണെന്നുള്ള വിവരമെങ്കിലും ഇവ വിൽക്കുന്ന

ഭാര്യയുടെ അറിവില്ലാതെ ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ല; സുപ്രീം കോടതി

ഡൽഹി : ഭാര്യയുടെ അറിവില്ലാതെ ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ലെന്ന് സുപ്രീം കോടതി. പങ്കാളികള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം വിവാഹമോചന കേസിലെ തെളിവായി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബിവി

സ്കൂൾ സമയമാറ്റം 8, 9,10 ക്ലാസ്സുകള്‍ക്ക്

സ്കൂള്‍ സമയമാറ്റത്തിലെ ആശങ്കകള്‍ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസ കലണ്ടർ 2025-26 പ്രകാരം നിലവിലെ സമയ മാറ്റം 8,9,10 ക്ലാസുകളിലെ വിദ്യാർഥികളെ മാത്രമാണ് ബാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 38 വെള്ളിയാഴ്ചകളെ ഇതില്‍ നിന്നും

രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന്‍റെ വഴി മുടക്കി; 5000രൂപ പിഴ ചുമത്തി കണ്ണൂര്‍ ട്രാഫിക് പൊലീസ്

കണ്ണൂര്‍: കണ്ണൂരില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന്‍റെ വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി കണ്ണൂര്‍ ട്രാഫിക് പൊലീസ്. താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് പിഴ ചുമത്തിയത്. ഇന്നലെ വൈകിട്ട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.